കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ നോർക്ക വഴി സൗജന്യമായി റിക്രൂട്ട് ചെയ്യുന്നു
ഗാർഹിക തൊഴിലാളി, കെയർ ടേക്കർ, ടെയിലർ എന്നീ തസ്തികകളിൽ കുവൈത്തിലേക്ക് നോർക്ക റൂട്സ് വഴി റിക്രൂട്ട്മെൻ്റ് നടത്തുന്നു.
30 നും 40 നും ഇടയിലുള്ള വനിതകളെയാണു റിക്രൂട്ട് ചെയ്യുന്നത്. തെരഞ്ഞെടുക്കുന്നവർക്ക് 120 മുതൽ 170 കുവൈത്തി ദീനാർ വരെ ശംബളം ലഭിക്കും.
വിസ, ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവയടക്കം റിക്രൂട്ട്മെൻ്റ് സൗജന്യമായിരിക്കും. norkadsw@gmail.com എന്ന വിലാസത്തിൽ ബയോഡാറ്റ, ഫുൾസൈസ് ചിത്രം എന്നിവ അടക്കം ഈ മാസം 28 ന് മുമ്പ് അയക്കണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
