അമേരിക്കയിലെ സൗദി അംബാസഡറായി റീമാ രാജകുമാരിയെ നിയമിച്ചു
റിയാദ്: അമേരിക്കയിലെ സൗദി അംബാസഡറായി റീമാ ബിൻത് ബന്ദർ ബിൻ സുൽതാൻ രാജകുമാരിയെ നിയമിച്ച് കൊണ്ട് ഉത്തരവായി. സല്മാൻ രാജാവ് ഈജിപ്തിലായതിനാൽ രാജാവിൻ്റെ പേരിൽ ഭരണച്ചുമതലയുള്ള കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനാണു ഉത്തരവിറക്കിയത്.
നിലവിൽ അമേരിക്കയിലെ സൗദി അംബാസഡറായിരുന്ന ഖാലിദ് ബിൻ സല്മാൻ രാജകുമാരനെ ക്യാബിനറ്റ് റാങ്കോടു കൂടി പ്രതിരോധ സഹ മന്ത്രിയായി നിയമിച്ചു.
അമേരിക്കയിലെ അംബാസഡറായി നിയമിച്ചതോടെ സൗദി ചരിത്രത്തിലെ ആദ്യ വനിതാ അംബാസഡർ എന്ന പദവി ഇനി റീമാ രാജകുമാരിക്കായിരിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa