റിയാദ് കലാഭവൻ, പുതിയ നാടകം ആയിരത്തൊന്നു രാവുകൾ; പ്രശസ്ത സംവിധായകൻ രാജീവൻ മമ്മിളി റിയാദിൽ.
റിയാദ് കലാഭവൻ മൂന്നാം വാർഷിക ആഹോഷ പരിപാടികളുടെ ഭാഗമായി ഏപ്രിൽ 5 ന് അരങ്ങിൽ എത്തുന്ന പുതിയ നാടകം ആയിരത്തൊന്ന് രാവുകൾ. 100 ഇൽ പരം കലാകാരൻമാർ അണിനിരക്കുന്ന നാടകം ചിട്ടപ്പെടുത്തുന്നതിനായി, നിരവധി പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങിയ പ്രശസ്ത നാടക സംവിധായകൻ രാജീവൻ മമ്മിളി ഇന്ന് റിയാദിൽ എത്തിച്ചേർന്നു.
റിയാദ് കലാഭവൻ രക്ഷാധികാരി ഷാജഹാൻ കല്ലമ്പലം, സജി കൊല്ലം, സെലിൻ സാഗര, രാജൻ കാരിച്ചാൽ, ഫഹദ് ജരീർ, സലാം, വല്ലി ജോസ്, ഗിരീഷ്, ഷിജു, ജോജി കൊല്ലം എന്നിവർ ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചു. പ്രവീൺ വടക്കുംതലയാണ് രചന, സഹ സംവിധാനം. ഷാരോൺ ഷെരിഫ്. അവതരണം റിയാദ് കലാഭവൻ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa