സൗദിയിൽ ഗവണ്മെൻ്റ് തസ്തികകളിൽ 60,000 വിദേശികൾ
സൗദിയിലെ ഗവണ്മെൻ്റ് തസ്തികകളിൽ 60,386 വിദേശികൾ ജോലി ചെയ്യുന്നതായി റിപ്പോർട്ട്. ഇതിൽ ആരോഗ്യ മേഖലയിൽ മാത്രം 43,386 തസ്തികകളിലാണു വിദേശികളുടെ സാന്നിദ്ധ്യം. ബാക്കിയുള്ളവർ വിദ്യാഭ്യാസ, ട്രെയിനിംഗ് മേഖലകളിലാണു ജോലി ചെയ്യുന്നത്.
വിഷൻ 2030 പ്രകാരം സൗദിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്ക് അർഹമായ തൊഴിലുകൾ ലഭ്യമാക്കാൻ അധികൃതർ പദ്ധതിയിൽ ഉൾപ്പെടുത്തിയതാണ്.
ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും അർഹരായ സ്വദേശികൾ ലഭ്യമായാൽ നിരവധി വിദേശികൾക്ക് ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa