ഫിറോസ് കുന്നം പറമ്പിൽ മനോരമ ന്യൂസ് സോഷ്യൽ സ്റ്റാർ 2018
മനോരമ ന്യൂസ് സോഷ്യൽ സ്റ്റാർ 2018 ആയി സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നം പറംബിലിനെ തിരഞ്ഞെടുത്തു.
സോഷ്യൽ മീഡിയകളിൽ വിവിധ രീതികളിൽ നിറ സാന്നിദ്ധ്യമായ 12 പേരിൽ നിന്നാണു പൊതു ജനങ്ങൾ വോട്ടെടുപ്പിലൂടെ ഫിറോസിനെ സോഷ്യൽ സ്റ്റാറായി തിരഞ്ഞെടുത്തത്.
രോഗങ്ങൾ കൊണ്ട് ദാരിദ്ര്യം കൊണ്ടും വൈകല്യങ്ങൾ കൊണ്ടും മറ്റും കഷ്ടതയനുഭവിക്കുന്നവരെ നേരിട്ട് കണ്ടെത്തി അവരുടെ പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിലൂടെ പൊതു സമൂഹത്തെ അറിയിച്ച് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിലൂടെ ഫിറോസ് നൂറുകണക്കിനാളുകൾക്ക് അത്താണിയായി മാറുകയായിരുന്നു.
പത്ത് ലക്ഷത്തോളം പേരായിരുന്നു മനോരമ നടത്തിയ വോട്ടെടുപ്പിൽ പങ്കെടുത്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa