ജിദ്ദയിൽ ബലദിയ പരിശോധനയിൽ നിരവധി കടകൾ അടപ്പിച്ചു;പിഴ ചുമത്തി
ജിദ്ദയിൽ മുനിസിപ്പാലിറ്റി അധികൃതർ നടത്തിയ പരിശോധനകളിൽ നിരവധി നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെടുകയും സ്ഥാപനങ്ങൾ അടപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു. 45 കടകളാണ് അടപ്പിച്ചത്. 2,03000 റിയാൽ പിഴ ചുമത്തുകയും ചെയ്തു.
വൃത്തി ഹീനമായ രീതിയിൽ കാണപ്പെട്ടതിനും കേടായ ഭക്ഷണ പദാർത്ഥങ്ങൾ പിടി കൂടിയതിനുമെല്ലാം പിഴകൾ ചുമത്തുകയും കടയടപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ടൺ കണക്കിനു ബിൽഡിംഗ് വേസ്റ്റുകൾ മുനിസിപ്പാലിറ്റി തന്നെ നീക്കം ചെയ്യുകയും തുടന്ന് ഉത്തരവാദികളായവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.
പിടിച്ചെടുത്ത, കാലാവധി കഴിഞ്ഞ കാനുകളിലടച്ച 64 ടൺ ഭക്ഷണ പദാർത്ഥങ്ങളാണു നശിപ്പിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa