ലോക സുസ്ഥിരതക്ക് ഫലസ്തീൻ പ്രശ്നം പരിഹരിക്കണം: സല്മാൻ രാജാവ്
ഫലസ്തീനുള്ള ശക്തമായ പിന്തുണ ആവർത്തിച്ച സൗദി ഭരണാധികാരി സല്മാൻ രാജാവ് ഈ വിഷയത്തിൽ യൂറോപ്യൻ യൂണിയൻ്റെ അനുകൂല നിലപാടിനെ പ്രശംസിച്ചു.
ഈജിപ്തിൽ നടന്ന അറബ്-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാണു സല്മാൻ രാജാവ് ഫലസ്തീൻ വിഷയത്തിൽ അറബ് രാജ്യങ്ങളുടെ നിലപാട് ആവർത്തിച്ചത്
ഈസ്റ്റ് ജറുസലം തലസ്ഥാനമാക്കി 1967 ലെ അതിർത്തികൾ അടിസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാജ്യം സ്ഥാപിച്ച് ഫലസ്തീൻ ജനതക്കുള്ള അവകാശങ്ങൾ തിരികെ നൽകണമെന്നുള്ള ആവശ്യത്തിൽ തങ്ങൾ ഉറച്ച് നിൽക്കുന്നതായി രാജാവ് പറഞ്ഞു.
ഫലസ്തീൻ പ്രശ്നം മിഡിലീസ്റ്റിൻ്റെ മാത്രം പ്രശ്നമല്ലെന്നും മറിച്ച് ലോക സുസ്ഥിരതക്ക് തന്നെ പ്രശ്നമാണെന്നും രാജാവ് ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa