Sunday, September 22, 2024
Kerala

ധീരദേശാഭിമാനിയുടെ പൈതൃകസ്മരണയിൽ കുഞ്ഞാലി മരക്കാരുടെ വംശപരമ്പര ഒത്തു ചേർന്നു.

തലശേരി: കുഞ്ഞാലി മരക്കാർമാരുടെ വംശപരമ്പരയിൽ പെട്ട തലശേരി ഏരിയയിൽ താമസിക്കുന്നവരുടെ നേതൃത്വത്തിൽ തലശ്ശേരി താജ് ഓഡിറ്റോറിയത്തിൽ കുടുംബസംഗമം നടത്തി. നാലര നൂറ്റാണ്ടോളം പാരമ്പര്യമുള്ള ഇരിങ്ങൽ കോട്ടക്കൽ ആസ്ഥാനമായ കുഞ്ഞാലി മൂന്നാമൻറെ പാരമ്പരയിൽപെട്ട കുടുംബം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞു വരികയാണ്. എല്ലാവരെയും ഉൾക്കൊള്ളിച്ച് വലിയ കുടുംബസംഗമം ആഗസ്ററ് മാസം ഇരിങ്ങൽ-കോട്ടക്കലിൽ വെച്ച് സംഘടിപ്പിക്കുന്നതിൻറെ ഭാഗമായി ഓരോ ഏരിയയിലും താമസിക്കുന്നവരുടെ സംഗമങ്ങൾ നടന്ന് വരികയാണ് ഇതിന്റെ ഭാഗമായാണ് തലശ്ശേരിയിൽ കുടുംബാംഗങ്ങൾ ഒത്തു കൂടിയത്.
സി എം മജീദ് മരക്കാരുടെ അദ്ധ്യക്ഷതയിൽ തലശ്ശേരി താജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ഇബ്രാഹിം തിക്കോടി  ഉദ്ഘാടനം ചെയ്തു സെയിൽസ് ടാക്സ് കമ്മീഷണറായിരുന്ന തോപ്പിൽ മുഹമ്മദ്, മൊയ്തു വാണിമേൽ സി പി ഇബ്രാഹിം, എൻ പി കുഞ്ഞാമു, എസ എൽ പി മുഹമ്മദ് കുഞ്ഞി കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു. തോപ്പിൽ അമീറലി മാസ്റ്റർ സ്വാഗതവും മുഹമ്മദ് ഫൈസൽ കേയി നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി കുടുംബത്തിലെ മുതിർന്ന അംഗത്തെയും ഇളയ അംഗത്തെയും, ഇരട്ടകളെയും, ആദരിച്ചു. കുട്ടികളുടെയും സ്ത്രീകളുടെയും മത്സരപരിപാടികളും നടന്നു ഫസ്‌ന ആസിഫ്, ഷഹിമ അനസ്, അനസ് മരക്കാർ, ഷൗക്കത്ത് ചങ്ങരോത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.സൈദാർ പള്ളിയുടെ അടുത്തുള്ള കുഞ്ഞാലി മരക്കാർ പാർക്ക് നവീകരിക്കാൻ നഗരസഭക്ക് നിവേദനം നൽകാനും തീരുമാനിച്ചു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേർക്കും ഉപഹാരങ്ങളും നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q