Monday, April 7, 2025
Dammam

അജീബ് ഇടപ്പള്ളിക്ക് യാത്രയയപ്പ് നല്‍കി 

ദമ്മാം : പ്രവാസി സാംസ്കാരിക വേദി ഈസ്റ്റേൺ പ്രോവിന്‍സ് കമ്മിറ്റി അംഗവും റീജിയണൽ കമ്മറ്റി വൈസ് പ്രസിഡന്റും ആയ അജീബ് ഇടപ്പള്ളിക്ക് ദമ്മാം റീജിയണൽ കമ്മറ്റി യാത്രയയപ്പ് നല്‍കി.
പ്രസിഡന്റ് ഷബീർ ചാത്തമംഗലം ഉപഹാരം കൈമാറി. പ്രോവിന്‍സ് കമ്മിറ്റി പ്രസിഡന്റ് ഷാജഹാൻ എം കെ സന്നിഹിതനായിരുന്നു.  ബിജു പൂതക്കുളം,  ജംഷാദ് അലി കണ്ണൂർ,  ജസീർ മട്ടന്നൂർ,  സുനില സലീം, സനീജ സഗീർ  എന്നിവർ സംസാരിച്ചു. ഷാജു പടിയത്ത്, റഊഫ് ചാവക്കാട്, സലീം കണ്ണൂർ എന്നിവർ നേതൃത്വം നല്‍കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa