Saturday, September 21, 2024
Saudi ArabiaTop Stories

ഹറമൈൻ റെയിൽവേ റമളാനിൽ ട്രിപ്പുകൾ വർധിപ്പിക്കും

ഈ വരുന്ന റമളാൻ മാസത്തിൽ ഹറമൈൻ ട്രെയിനിൻ്റെ ട്രിപ്പുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ഓപറേഷൻ ആൻ്റ് മെയിൻ്റനൻസ് ഡയറക്ടർ റയ്യാൻ അൽ ഹർബ് അറിയിച്ചു.

ആഴ്ചയിൽ 40 ട്രിപ്പുകളാണു നിലവിലുള്ളത്. റമളാനിൽ അത് 60 ട്രിപ്പുകളായാണു വർധിപ്പിക്കുക.
ഫെബ്രുവരി 13 മുതൽ പുതിയ 8 ട്രിപ്പുകൾ കൂടി റെയിൽവെ വർധിപ്പിച്ചതിനു പുറമെയാണിത്.

ഇപ്പോൾ ആഴ്ചയിൽ 5 ദിവസമാണു മക്ക-മദീന ഹറമൈൻ ട്രെയിൻ സർവീസ് ഉള്ളത്. ഓരോ ദിശയിലേക്കും 4 വീതം സർവീസുകളാണു ഒരു ദിവസം ഉണ്ടായിരിക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്