സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് സ്പോൺസറുടെ അനുമതിയില്ലാതെ കഫാല മാറാൻ സാധിക്കുന്ന സന്ദർഭങ്ങൾ
സൗദിയിലെ മറ്റു തൊഴിലാളികൾക്കുള്ളത് പോലെ ഹൗസ് ഡ്രൈവർമാരടക്കമുള്ള ഗാർഹിക തൊഴിലാളികൾക്കും സ്പോൺസറുടെ അനുമതിയില്ലാതെ കഫാല മാറാൻ സാധിക്കുന്ന നിരവധി സന്ദർഭങ്ങളുണ്ട്.
മൂന്ന് മാസത്തെ ശംബളം വൈകിപ്പിക്കൽ, ഗാർഹിക തൊഴിലാളികൾ സൗദിയിലെത്തി 15 ദിവസത്തിനകം എയർപോർട്ടിൽ നിന്നോ അഭയ കേന്ദ്രത്തിൽ നിന്നോ സ്വീകരിക്കാതിരിക്കൽ, പുതിയ ഇഖാമ ഇഷ്യു ചെയ്യാനും പുതുക്കി നൽകാനും താമസമുണ്ടാകൽ എന്നീ സന്ദർഭങ്ങളിൽ സ്പോൺസറുടെ അനുമതിയില്ലാതെ തന്നെ ഗാർഹിക തൊഴിലാളികൾക്ക് കഫാല മാറ്റാൻ സാധിക്കും.
അതോടൊപ്പം സ്പോൺസർഷിപ്പ് മാറാതെ മറ്റു വീടുകളിൽ ജോലിക്ക് അയക്കുക, ഒളിച്ചോടിയതായി വ്യാജ പരാതി ഉന്നയിക്കുക, തൊഴിലാളിയുടെ ആരോഗ്യത്തിനെയും ജീവനെയും ബാധിക്കുന്ന ജോലികൾക്ക് നിയമിക്കുക, സ്പോൺസറോ ബന്ധുക്കളോ മോശമായി പെരുമാറുക, തൊഴിലാളി നൽകിയ കേസുകൾ മന:പൂർവ്വം നീട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുക, എന്നീ സന്ദർഭങ്ങളിലും കഫാല മാറാം.
സ്പോൺസറുടെ ദീർഘ യാത്ര മൂലമോ മരണം മൂലമോ 3 മാസത്തെ ശംബളം ലഭിക്കാതിരുന്നാലും സ്പോൺസർഷിപ്പ് മാറാൻ വകുപ്പുണ്ട്.
സൗദിയിലെ ഗാർഹിക തൊഴിലാളികളടക്കമുള്ളവർക്ക് തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾ ആരായുന്നതിനു 19911 എന്ന തൊഴിൽ മന്ത്രാലയത്തിൻ്റെ ടോൾ ഫ്രീ നംബരിൽ ബന്ധപ്പെടാൻ സാധിക്കും. മലയാളത്തിൽ തന്നെ സംശയ നിവാരണം നടത്താവുന്നതാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa