Sunday, September 22, 2024
OmanTop Stories

ഒമാനിൽ വിദേശികളുടെ എണ്ണം കുറയുന്നു; പിടിച്ചു നിൽക്കുന്നത് ഇന്ത്യക്കാർ

കൊഴിഞ്ഞുപോക്കിനിടയിലും പിടിച്ചു നിൽക്കുന്നത് ഇന്ത്യക്കാർ

ഒമാനിൽ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇൻഫർമേഷന്റെ കണക്കനുസരിച്ച്,  2019 ഫെബ്രുവരി 25 വരെയുള്ള കണക്കുകൾ പ്രകാരം 2,040,274 വിദേശികൾ താമസിക്കുന്നുണ്ട്. ഇത് മൊത്തം ജനസംഖ്യയുടെ 43.7 ശതമാനം വരും. 2015 ജൂണിനു 43.6 ശതമാനത്തിൽ എത്തിയതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ ആനുപാതമാണ് ഇത്.

2016 ൽ ഒമാനിലെ മൊത്തം ജനസംഖ്യയുടെ 45.1 ശതമാനവും വിദേശികൾ ആയിരുന്നു. ഇത് 2017 ൽ 45.9 വരെ ഉയർന്ന് 2018 ൽ വീണ്ടും 45.1 ലേക്ക് താഴ്ന്നിന്നു. അവിടന്നാണ് ഇപ്പോൾ വീണ്ടും താഴ്ന്ന് 43.7 ശതമാനത്തിൽ എത്തിയിരിക്കുന്നത്. കൂടുതൽ ഓമനികൾ വിവിധ മേഖലകളിൽ പ്രാവീണ്യം നേടി ജോലി ചെയ്യുന്നതോട് കൂടി, ഈ അനുപാതത്തിൽ ഇനിയും ഇടിവ് വന്നേക്കാം.

സുൽത്താനേറ്റിന്റെ മാനവവിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ ഒമാന്റെ തൊഴിൽനിയമപ്രകാരം ഭരണഘടനയിലെ 11ആം അനുഛേദം അനുസരിച്ച്, പരമാവധി ഒമാനി തൊഴിലാളികളെ സാധ്യതയുള്ള മേഖലകളിൽ തൊഴിലുടമ നിയമിച്ചിരിക്കണം.

ഒമാനിലെ മൊത്തം വിദേശികളിൽ 36.9 ശതമാനവും ഇന്ത്യക്കാരാണ്. 36.8 ശതമാനമുള്ള ബംഗ്ളാദേശികളാണ് രണ്ടാം സ്ഥാനത്ത്. എന്നാൽ കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ ഒമാൻ വിട്ട വിദേശികളിൽ ഏറ്റവും കൂടുതൽ പാകിസ്ഥാനികളും പിന്നെ ബംഗ്ളാദേശികളും മൂന്നാമത് മാത്രം ഇന്ത്യക്കാരും ആണ് എന്നത്, ഒമാനിലെ ഇന്ത്യക്കാർക്ക് അല്പം ആശ്വാസം നൽകുന്ന വാർത്തയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q