Saturday, September 21, 2024
Saudi ArabiaTop Stories

മകൻ്റെ വിവാഹത്തിനു നാട്ടിൽ പോകാൻ ഒരുങ്ങവേ മലപ്പുറം സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

സൗദിയിലെ അൽ ഖർജിൽ ജോലി സ്ഥലത്ത് നിന്ന് മടങ്ങുന്നതിനിടെ സഞ്ചരിച്ച വാഹനത്തിൽ ട്രെയിലർ ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു.

പഴമള്ളൂർ സിറ്റിയിലെ കറുത്തോടൻ അബ്ദുൽ സമദാണു ( 55 ) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്.

മകൻ്റെ വിവാഹത്തിനു നാട്ടിലേക്ക് അവധിയിൽ പോകാനിരിക്കുകയായിരുന്നു അബ്ദുൽ സമദ്.

ഹഫ്സത്ത് പാട്ടുപാറയാണു ഭാര്യ. മക്കൾ: മുഹമ്മദ് നിസാർ, ഉമ്മു ഹബീബ, ആസിഫ, ഫാത്തിമ, സുഹറ, സുൽത്താന മിസ്രിയ,

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്