ഇസ്‌ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിൽ ഇന്ത്യ പങ്കെടുക്കും; പാകിസ്ഥാൻ പിന്മാറിയേക്കും
അബുദാബി: അബുദാബിയിൽ വെച്ച് നടക്കുന്ന ഇസ്‌ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിൽ വിശിഷ്ടാഥിതി ആയി ഇന്ത്യ പങ്കെടുക്കുന്നതിനാൽ പാകിസ്ഥാൻ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്.
‘ഇസ്‌ലാമിക സഹകരണത്തിന്റെ 50 വര്‍ഷങ്ങള്‍; അഭിവൃദ്ധിക്കും വികസനത്തിനും വേണ്ടിയുള്ള ദിശാവലംബം’ എന്ന വിഷയത്തിലാണ് ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോ-ഓപ്പറേഷന്റെ സമ്മേളനത്തിന് അബുദാബി വേദിയാകുന്നത്.
വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആണ് ഇന്ത്യൻ പ്രതിനിധി ആയി പങ്കെടുക്കുന്നത് .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa