പാസ്‌പോർട്ടിലെ സ്റ്റിക്കർ ഒഴിവാക്കാനുള്ള തീരുമാനത്തെ വിദേശികൾ സ്വാഗതം ചെയ്തു
കുവൈത്ത് സിറ്റി : കുവൈത്തിലെ വിദേശികളുടെ പാസ്‌പോർട്ടിൽ റെസിഡൻസി സ്റ്റിക്കർ പതിക്കുന്നത് ഒഴിവാക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ തീരുമാനത്തിനു വിദേശികൾക്കിടയിൽ വലിയ സ്വീകരണം.
തീരുമാനം 27 ലക്ഷം വിദേശികൾക്ക് എമിഗ്രേഷൻ ഡിപ്പാർട്ട്മെൻ്റുകളിലെ തിരക്കുകളിൽ നിന്നൊഴിവാകാൻ സഹായകരമാകും.
അതോടൊപ്പം സ്റ്റിക്കർ പതിക്കുന്നതിനാൽ പേജ് ഉപയോഗപ്രദമല്ലാതായി പാസ്പോർട്ടുകൾ കാലാവധി തീരുന്നതിനു മുംബേ പുതുക്കേണ്ട അവസ്ഥയും ഇനിയുണ്ടാകില്ല.
സിവിൽ ഐഡി കാർഡിൽ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്നതിനാൽ താമസിയാതെ പാസ്പോർട്ടിൽ സ്റ്റിക്കർ പതിക്കുന്നത് നിർത്തലാക്കുമെന്നാണു അധികൃതർ നേരത്തെ അറിയിച്ചിരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa