Saturday, November 23, 2024
GCCOmanTop Stories

ഒമാനിൽ ടൂറിസ്റ്റ് വിസയിലെത്തി ഫോണിലൂടെ സാമ്പത്തിക തട്ടിപ്പു നടത്തിയിരുന്ന സംഘം പിടിയിൽ

ടൂറിസ്റ്റ് വിസയിൽ ഒമാനിലെത്തി ഫോൺ വഴി സാമ്പത്തിക തട്ടിപ്പു നടത്തിയിരുന്ന ഏഷ്യൻ വംശജർ റോയൽ ഒമാൻ പോലീസിന്റെ പിടിയിലായി. ക്രൈം ഡിപ്പാർട്മെന്റ്, മസ്കറ്റ് പോലീസിന്റെ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റുമായി ചേർന്നാണ്, അൽ മാബിലയിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ഇവരെ അറസ്റ് ചെയ്തത്.

ഇരകളെ കണ്ടെത്തി ബാങ്ക് ജീവനക്കാർ ആണെന്ന് പറഞ്ഞ് അക്കൗണ്ട് വിവരങ്ങൾ സംഘടിപ്പിച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത് എന്ന് റോയൽ ഒമാൻ പോലീസ് പറഞ്ഞു. വാട്സാപ്പിലൂടെ സ്വദേശികൾക്കും, വിദേശികൾക്കും ബാങ്കിൽ നിന്നാണ് എന്ന വ്യാജേന മെസ്സേജ് അയക്കുകയായിരുന്നു സംഘത്തിന്റെ രീതി. അക്കൗണ്ട് വിവരങ്ങൾ പുതുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മെസ്സേജുകൾ അയക്കുന്നത്. മെസ്സേജിൽ കാണിച്ച നമ്പറിലേക്ക് അക്കൗണ്ട് വിവരങ്ങൾ അയക്കാൻ ആവശ്യപ്പെടുകയും, തുടർന്ന് തിരിച്ചു ബന്ധപ്പെടുന്ന ആളുകളുടെ അടുത്ത നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും ഈ വിവരങ്ങൾ വെച്ച് അക്കൗണ്ടിലുള്ള പണം പിൻവലിക്കുകയുമായിരുന്നു സംഘത്തിന്റെ ചെയ്തിരുന്നത്.

തട്ടിപ്പിനുപയോഗിച്ചിരുന്ന നിരവധി ഫോണുകളും, തട്ടിപ്പിനിരയായവരുടെ അക്കൗണ്ടുകളിൽ നിന്നും പണം കൈമാറ്റം നടത്തിയ രേഖകളും, ഇരകളുടെ അക്കൗണ്ട് വിവരങ്ങൾ രേഖപ്പെടുത്തിയിരുന്ന ബുക്കുകളും ഇവരിൽ നിന്നും കണ്ടെടുത്തു.

ഇതുപോലുള്ള മെസ്സേജുകൾക്ക് മറുപടി നൽകരുതെന്നും, ക്രെഡിറ്റ് കാർഡ് നമ്പർ, പിൻനമ്പർ , ബാങ്ക് അക്കൌണ്ട് നമ്പർ എന്നിവപോലുള്ള വ്യക്തിഗത വിവരങ്ങൾ ആർക്കും നൽകരുത് എന്നും ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. സാധാരണ നിലയിൽ ബാങ്കുകൾ ഒരിക്കലും ഫോൺ വഴിയോ ഇമെയിൽ വഴിയോ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ബന്ധപ്പെടാറില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa