2070 കിലോമീറ്ററുകൾ ഓടി ഖാലിദ് മക്കയിലെത്തി
കഴിഞ്ഞ മാസം ഒന്നിനു അബുദാബിയിൽ നിന്ന് ഓട്ടം തുടങ്ങിയ ഇമാറാത്തി പൗരൻ ഡോ: ഖാലിദ് അസ്സുവൈദി അവസാനം തൻ്റെ ലക്ഷ്യസ്ഥാനമായ മക്കയിലെത്തിച്ചേർന്നു.

സൗദിയും യു എ ഇയും തമ്മിലുള്ള ബന്ധത്തിൻ്റെ തീവ്രത പുതു തലമുറക്ക് ബോധ്യപ്പെടുത്തിക്കൊടുക്കലായിരുന്നു തൻ്റെ ഓട്ടത്തിൻ്റെ ലക്ഷ്യമെന്നാണു ഡോ: ഖാലിദ് പറയുന്നത്.
38 ദിവസങ്ങൾ കൊണ്ട് താണ്ടുമെന്ന് പ്രതിക്ഷിച്ചിരുന്ന ദൂരം പ്രതീക്ഷിച്ചതിലും നേരത്തെ ഒരു മാസം കൊണ്ടു തന്നെ ഖാലിദ് ഓടി പൂർത്തിയാക്കുകയായിരുന്നു.
അബുദാബി ശൈഖ് സായ്ദ് ഗ്രാൻഡ് മസ്ജിദ് പരിസരത്ത് നിന്നാരംഭിച്ച യത്രയിൽ ഏകദേശം 2070 കിലോമീറ്ററാണു ഡോ:ഖാലിദ് താണ്ടിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa