സ്‌പോൺസർ പ്രയാസപ്പെട്ട് ജീവിക്കുമ്പോൾ വിദേശിക്ക് ആർഭാട ജീവിതം
സൗദിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ബിനാമി ബിസിനസുകൾ പിടി കൂടാനുള്ള അധികൃതരുടെ ശ്രമത്തിനിടെ പുറത്തായത് കൗതുകകരമായ ഒരു വസ്തുത .
ബിനാമിയായ സൗദി പൗരൻ സാധാരണ തൊഴിലെടുത്ത് ജീവിക്കുകയും വാടക വീട്ടിൽ താമസിക്കുകയും ചെയ്യുമ്പോൾ ഇയാളുടെ കീഴിലുള്ള വിദേശിക്ക് റിയാദിലും ദുബൈയിലും വില്ലകളും ലക്ഷ്വറി കാറും സ്വന്തമാക്കാൻ സാധിച്ചു എന്നാണ് അധികൃതർക്ക് ബോധ്യമായത്.
ഒരു വർക്ക്ഷോപ്പ് തുടങ്ങാൻ ബിനാമിയായാണു സൗദി പൗരൻ വിദേശിയുമായി കരാർ ചെയ്തത്. പ്രതി മാസം ചെറിയ ഒരു തുക സൗദിക്ക് നൽകണമെന്ന് വ്യവസ്ഥയിൽ ആരംഭിച്ച വർക് ഷോപ്പിലെ ലാഭം കൊണ്ട് വിദേശി നേടിയത് ലക്ഷ്വറി വില്ലകളും ആഡംബര കാറുകളും വില കൂടിയ മോട്ടോർ സൈക്കിളുകളുമെല്ലാമായിരുന്നു. അതേ സമയം നിയമ പരമായി യാഥാർത്‌ഥ ഉടമയായ സൗദി പൗരന്റെ ജീവിതം വളരെ പരിതാപകാരവും .
സൗദിയിൽ വിവിധ ഭാഗങ്ങളിൽ ദിനം പ്രതി ബിനാമി ബിസിനസുകൾക്കെതിരെയുള്ള നീക്കങ്ങൾ ശക്തമായി തുടരുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa