കുവൈത്ത് ചൈനയുമായി ചേർന്ന് 10 ബില്ല്യൻ ഡോളറിൻ്റെ ഇൻവെസ്റ്റ്മൻ്റ് ഫണ്ട് രൂപീകരിക്കും
ചൈനയുമായി ചേർന്ന് കുവൈത്ത് 10 ബില്ല്യൻ ഡോളറിൻ്റെ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് രൂപീകരിക്കുമെന്ന് റിപ്പോർട്ട്.
കുവൈത്തിൻ്റെ സ്വപ്ന പദ്ധതിയായ സിൽക് സിറ്റിയോടും ഐലൻഡ് ഓഫ് ഡെവലപ്മെൻ്റിനോടും അനുബന്ധിച്ചുള്ള മുതൽ മുടക്കുകൾക്കായിരിക്കും ഫണ്ട് വിനിയോഗിക്കുക.
എണ്ണേതര വരുമാന സ്രോതസ്സുകളുടെ എണ്ണം വർധിപ്പിക്കുന്നതിനായുള്ള കുവൈത്തിൻ്റെ പദ്ധതികൾ ഘട്ടം ഘട്ടമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണു ഈ ഇൻവെസ്റ്റമെൻ്റ് ഫണ്ട് രൂപീകരണം. 2035 ആകുംബോഴേക്കും കുവൈത്തിൻ്റെ വടക്ക് ഭാഗം മേഖലയിലെ പ്രധാന ബിസിനസ് ഹബ്ബായി മാറുമെന്നാണു പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa