കുവൈത്തിൽ മലയാളികൾ ചതിച്ച മലയാളി സ്ത്രീകൾ ദുരിതത്തിൽ
കുവെെറ്റ് സിറ്റി: മലയാളികൾ വഴി കുവൈറ്റിലെത്തിയ ആറു മലയാളി സ്ത്രീകൾ തൊഴിൽ തട്ടിപ്പിനിരയാകുകയും മര്‍ദ്ദനത്തിനിരയായതായും പരാതി. ഇത് സംബന്ധിച്ച് വഞ്ചനക്കിരയായവരുടെ ബന്ധുക്കൾ പൊലീസിനും നോര്‍ക്കയ്ക്കും പരാതി നൽകിയിട്ടുണ്ട്.
നാലു മാസം മുംബ് അൽഹബീബ് എന്ന റിക്രൂട്ടിംഗ് ഏജൻസി വഴി കുവൈറ്റിലെത്തിയ ആലപ്പുഴ സ്വദേശിനിക്ക് രണ്ട് മാസത്തിന് ശേഷം ശംബളം കിട്ടാതെയായി. കൂട്ടത്തിൽ അമിതമായി ജോലി എടുപ്പിക്കുന്നതിനെക്കുറിച്ച് പരാതി പറഞ്ഞപ്പോൾ ഓഫീസിലെ മുറിയിൽ കെട്ടിയിട്ട് മർദ്ദിച്ചുവെന്ന് പരാതിയിൽ പറയുന്നു. ഇവർക്ക് പുറമെ മറ്റു 5 വനിതകളും കൂടി പീഡനത്തിനിരയായി.
പത്തനംതിട്ട എസ്പിക്കും നോര്‍ക്കയ്ക്കും പരാതി നൽകിയ ബന്ധുക്കൾ ആറുപേരെയും തിരികെയെത്തിക്കാൻ വേണ്ടി ഈ പ്രശ്നം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa