കുവൈത്തിൽ മാർച്ച് 10 മുതൽ വിദേശികൾക്ക് സിവിൽ ഐഡി ഉപയോഗിച്ച് രാജ്യം വിടാം
കുവൈത്ത് സിറ്റി: മാർച്ച് 10 മുതൽ പാസ്പോർട്ടും സിവിൽ ഐഡിയും ഉണ്ടെങ്കിൽ കുവൈത്തിലെ വിദേശികൾക്ക് രാജ്യത്തിനു പുറത്ത് പോകാൻ സാധിക്കുമെന്ന് കുവൈത്തിലെ ഈജിപ്ഷ്യൻ കോൺസുലേറ്റിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
വിദേശികളുടെ എല്ലാ ഡാറ്റകളും സിവിൽ ഐഡിയിൽ രേഖപ്പെടുത്തുന്നതിനാൽ നിലവിൽ പാസ്പോർട്ടിൽ റെസിഡൻസി സ്റ്റിക്കർ പതിക്കുന്ന രീതി മാർച്ച് 10 മുതൽ ഒഴിവാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ കുവൈത്ത് ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് അൽ ജറാഹ് പാസ്പോർട്ടിൽ റെസിഡൻസി സ്റ്റിക്കർ പതിക്കുന്ന രീതി ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പാസ്പോർട്ടിൽ റെസിഡൻസി സ്റ്റിക്കർ പതിക്കുന്ന സിസ്റ്റം ഒഴിവാക്കുന്നതിനെ കുവൈത്തിലെ പ്രവാസി സമൂഹം വലിയ ആവേശത്തോടെയാണു സ്വീകരിച്ചത്. നിലവിൽ ഈ സിസ്റ്റം ഉള്ളത് മൂലം കാലാവധി കഴിയുന്നതിനു മുംബെ പാസ്പോർട്ട് പുതുക്കേണ്ട അവസ്ഥ ഉള്ളതായി പല പ്രവാസികളും പരാതിപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa