ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദി രാജകുമാരി അന്തരിച്ചു

സൗദി രാജകുടുംബാംഗം ജഹീറ ബിൻത് സഊദ് ബിൻ അബ്ദുൽ അസീസ് ആൽ സഊദ് രാജകുമാരി അന്തരിച്ചു.

സൗദി റോയൽ കോർട്ടാണ് ചൊവ്വാഴ്ച രാജകുമാരിയുടെ മരണ വാർത്ത പുറത്ത് വിട്ടത്.

റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ വെച്ച് ബുധനാഴ്ച അസർ നമസ്ക്കാരാനന്തരം രാജകുമാരിയുടെ മേൽ മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കപെടുമെന്ന് റോയൽ കോർട്ട് അറിയിപ്പിൽ വ്യക്തമാക്കി .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്