ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് പൊടിക്കാറ്റും മഴയും അനുഭവപ്പെടും

സൗദിയിലെ വിവിധ മേഖലകളിൽ ഇന്ന് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ചില മേഖലകളിൽ മഴ പെയ്യാനും സാധ്യതയുണ്ട്.

കിഴക്കൻ പ്രവിശ്യയിലും, റിയാദ്, ഖസീം, നജ്രാൻ, അല്ലൈത്ത്, ഖുൻഫുദ, ജിസാൻ എന്നിവിടങ്ങളിലും പൊടിക്കാറ്റ് അനുഭവപ്പെടും. നോർത്തേൺ ബോഡർ, അൽജൗഫ്, ഹായിൽ, കിഴക്കൻ പ്രവിശ്യ എന്നിവയുടെ വടക്കൻ ഭാഗങ്ങളിലും മഴക്ക് സാധ്യതയുണ്ട്.

പൊടിക്കാറ്റ് മൂലം ദൂരക്കാഴ്ചക്ക് തടസ്സം നേരിടുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്