Monday, November 25, 2024
BahrainTop Stories

തൊഴിൽ വിപണിയിൽ സ്വദേശികൾക്ക് മുൻഗണന നൽകാനുള്ള തീരുമാനത്തിനെ സ്വാഗതം ചെയ്തു

മനാമ: സ്വകാര്യ മേഖലയിലെ ആരോഗ്യ സേവന സ്ഥാപനങ്ങളിൽ ബഹ്‌റൈനികൾക്ക് മുൻ ഗണന നൽകുന്നതിനുള്ള ബില്ലിന് ഹമദ് ബിൻ ഈസ ആലു ഖലീഫ രാജാവ് അംഗീകാരം നൽകിയതിനെ ഫ്രീ ലേബർ യൂണിയൻസ് ഫെഡറേഷൻസ് സ്വാഗതം ചെയ്തു

ഡോക്ടർമാർ, നഴ്സുമാർ, സാങ്കേതിക വിദഗ്ധർ, തുടങ്ങിയവരിൽ യോഗ്യതയുള്ള ബഹ്രൈനികളുണ്ടെങ്കിൽ അവർക്ക് തൊഴിൽ നൽകുന്നതിനു പ്രാമുഖ്യം നൽകണമെന്നതാണു ബിൽ.

ഇതോടെ ബഹ്രൈനിലെ ആരോഗ്യ മേഖലയിൽ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

നിലവിൽ ഇത്തരം മേഖലകളിൽ വിദേശികൾ ജോലി ചെയ്യുന്നുണ്ടെങ്കിൽ അർഹരായ സ്വദേശികൾ ലഭ്യമായാൽ വിദേശികളുടെ കരാർ കാലാവധിക്ക് ശേഷം സ്വദേശികളെ നിയമിക്കണമെന്നതാണു നിർദ്ദേശം.

ബഹ്രൈനികൾക്ക് തൊഴിൽ മേഖലയിൽ പ്രാമുഖ്യം നൽകുന്നതിനുള്ള തൊഴിൽ മന്ത്രാലയത്തിൻ്റെ പരിശ്രമങ്ങളെ ലേബർ യൂണിയൻസ് ഫെഡറേഷൻസ് അഭിനന്ദിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്