സൗദി-ഇന്ത്യ ഊർജ്ജ മന്ത്രിമാർ ഇന്ന് കൂടിക്കാഴ്ച നടത്തും
സൗദി ഊർജ്ജ മന്ത്രി ഖാലിദ് അൽ ഫാലിഹും ഇന്ത്യൻ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും ഇന്ന് (ശനിയാഴ്‌ച) കൂടിക്കാഴ്ച നടത്തും. റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്
കുടിക്കാഴ്ചയെക്കുറിചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഓയിൽ വിതരണവും ഓയിൽ വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളും ചർച്ചയിൽ ഇടം പിടിക്കും എന്നാണ് കരുതുന്നത്.
44 ബില്യൺ യു എസ് ഡോളറിന്റെ രത്‌നഗിരി റിഫൈനറി പദ്ധതിയിൽ സൗദിയും(ആരാംകോ) അബുദാബിയും(അഡ്‌നോക്) ഇന്ത്യൻ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് ധാരണയായിട്ടുണ്ട്. അതോടൊപ്പം 100 ബില്യൻ യു എസ് ഡോളറിന്റെ സംയുക്ത നിക്ഷേപം ഇന്ത്യയിൽ നടത്താൻ സൗദി പദ്ധതിയിടുന്നതായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യൻ സന്ദർശന വേളയിൽ പ്രഖ്യാപിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa