മസ്‌ക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിനു അവാർഡ്
പശ്ചിമേഷ്യയിലെ ഏറ്റവും മെച്ചപ്പെട്ട എയര്പോര്ട്ടിനുള്ള എയർപോർട്ട് സർവീസ് ക്വാളിറ്റി 2018 അവാർഡ് മസ്‌ക്കറ് ഇന്റർനാഷണൽ എയർപോർട്ടിന് ലഭിച്ചു. എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലാണു അവാർഡ് നൽകുന്നത്.
ഒമാൻ എയർപോർട്ട്സ് സി ഇ ഒ ശൈഖ് അയ്മൻ ബിൻ അഹ്മദ് അവാർഡ് ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു.
2018 മാർച്ച് 20 നായിരുന്നു മസ്ക്കറ്റ് ഇൻ്റർനാഷണൽ എയർപോർട്ട് തുറന്ന് കൊടുത്തത്. 4 കിലോമീറ്റർ റൺവേയുള്ള എയർപോർട്ടിനു 103 മീറ്റർ നീളമുള്ള എയർ ഒബ്സർവേഷൻ ടവറുണ്ട്. പ്രതി വർഷം 20 മില്ല്യൻ യാത്രക്കാരെ കൈകാര്യം ചെയ്യാൻ എയർപോർട്ടിനു കപ്പാസിറ്റിയുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa