ഖത്തറിലെ വിൻ്റർ മാർക്കറ്റുകളിൽ പച്ചക്കറികൾ സുലഭം
ഖത്തറിൽ പ്രാദേശികമായി കൃഷി ചെയ്യുന്ന പച്ചക്കറികൾക്ക് ക്ഷാമമില്ലെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയ വാക്താവ് അറിയിച്ചു.

അൽ മസ്രൂഅ, അൽ ഖൊർദാഖിറ, അൽ വക്ര, അൽ ശമാൽ എന്നിവിടങ്ങളിലെ വിൻ്റർ മാർക്കറ്റുകളിൽ പച്ചക്കറികൾ സുലഭമാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
എല്ലാ ആഴ്ചകളിലും വിൻ്റർ മാർക്കറ്റിലെത്തുന്ന സ്വദേശികളുടെയും വിദേശികളുടെയും എണ്ണം വർധിക്കുകയാണ്. കുറഞ്ഞ വിലയിൽ ഗുണമേന്മയേറിയ പച്ചക്കറികൾ നൽകാൻ സാധിക്കുന്നതാണു ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
