ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ടയർ പൊട്ടി; സലാല വിമാനത്താവളം അടച്ചു.
ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ടയർ പൊട്ടിയത് കാരണം ഒമാനിലെ സലാല വിമാനത്താവളത്തിലെ എല്ലാ സർവീസുകളും ഏതാനും മണിക്കൂറുകൾക്ക് റദ്ദ് ചെയ്തു.
ഇന്ന് ഉച്ച കഴിഞ്ഞാണ്, വിമാനത്തിന്റെ ടയർ പൊട്ടിയ കാരണം അർദ്ധ രാത്രി വരെ സലാല വിമാനത്താവളം അടച്ചിടുന്നുവെന്ന് ഒമാൻ എയർപോർട്ട് അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചത്.
സാങ്കേതിക കാരണങ്ങളാൽ സലാല എയർപോർട്ട് അടച്ചിടുന്നതിനാൽ, ഒമാൻ എയറിന്റെ സലാലയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട് എന്ന് ഒമാൻ എയറും ട്വിറ്ററിലൂടെ അറിയിച്ചു.
എല്ലാ യാത്രക്കാരോടും സിറ്റി ഓഫീസിലോ കോൾ സെന്ററിലോ (+96824531111) ബന്ധപ്പെടാൻ നിർദ്ദേശിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa