തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു ആദ്യഘട്ടം ഏപ്രില്‍ 11ന്; കേരളത്തില്‍ ഏപ്രില്‍ 23ന്
ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, ആദ്യ ഘട്ടം ഏപ്രില്‍ 11നാണ്.
രണ്ടാം ഘട്ടം വോട്ടെടുപ്പ് ഏപ്രില്‍ 18നും മൂന്നാം ഘട്ടം ഏപ്രില്‍ 23നും നാലാം ഘട്ടം ഏപ്രില്‍ 29നും അഞ്ചാം ഘട്ടം മെയ് 6നും ആറാം ഘട്ടം മെയ് 12നും ഏഴാം ഘട്ടം മെയ് 19നും ആയിരിക്കും. കേരളത്തില്‍ ഏപ്രില്‍ 23ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.
ദല്‍ഹി വിഗ്യാന്‍ ഭവനിലാണ് പ്രഖ്യാപനം നടന്നത്. 29 സംസ്ഥാനങ്ങളിലെ 543 ലോക്‌സഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23 നാണ് വോട്ടെണ്ണൽ. തിയ്യതി പ്രഖ്യാപിച്ചതോടെ രാജ്യത്ത് തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
