റിയാദ്-ജിദ്ദ റെയിൽവേ സർവീസ് നിലവിൽ വരുന്നു
ഗതാഗത മേഖലയിലെ വിപ്ളവമായ ഹറമൈൻ ട്രെയിൻ സർവീസിൻ്റെ വിജയകരമായ പൂർത്തീകരണത്തിനു ശേഷം റിയാദിൽ നിന്ന് ജിദ്ദയിലേക്ക് റെയിൽവേ സർവ്വീസ് ആരംഭിച്ച് മറ്റൊരു വിപ്ളവം കൂടി സൃഷ്ടിക്കാനൊരുങ്ങുകയാണു സൗദി അധികൃതർ.
സൗദി ഗതാഗത വകുപ്പിൻ്റെ മുന്നിലുള്ള അടുത്ത സുപ്രധാന പദ്ധതി ഇനി റിയാദ്-ജിദ്ദ റെയിൽവേ സർവീസായിരിക്കുമെന്ന് ഗതാഗത മന്ത്രി നബീൽ അൽ അമൂദിയാണു സൂചിപ്പിച്ചത്.
വെസ്റ്റേൺ പ്രവിശ്യകളിലെ തുറമുഖങ്ങളും ഈസ്റ്റേൺ പ്രവിശ്യയിലെ തുറമുഖങ്ങളും തമ്മിൽ റിയാദ് വഴി ബന്ധപ്പെടുത്തലാണു റിയാദ്-ജിദ്ദ പദ്ധതി വഴി അധികൃതർ ലക്ഷ്യമാക്കുന്നത്. പദ്ധതി വരുന്നതോടെ ഇത് സൗദി ഗതാഗത മേഖലയുടെ നട്ടെല്ലായി മാറുമെന്നും മന്ത്രി പറഞ്ഞു..
2040 ആകുംബോഴേക്കും സൗദിയിൽ ആകെ 9200 കിലോമീറ്റർ റെയിൽ വേ ട്രാക്ക് സ്ഥാപിക്കുകയാണു ഗതാഗത വകുപ്പിൻ്റെ ലക്ഷ്യം. നിലവിൽ സൗദിയിലുള്ള റെയിൽ വേ ട്രാക്കുകളുടെ ആകെ നീളം 4500 കിലോമീറ്ററാണെന്നും മന്ത്രി നബീൽ അൽ അമൂദി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa