ലോകക്കപ്പ് ആതിഥേയത്വം ലഭിക്കാൻ വേണ്ടി ഖത്തർ 400 മില്ല്യൻ ഡോളർ നൽകിയെന്ന് ആരോപണം
2022 ലോകക്കപ്പ് ആതിഥേയത്വം ലേലത്തിൽ ലഭിക്കുന്നതിനായി 2010 ൽ ഫിഫ ഫുട്ബോൾ ഗവേണിംഗ് ബോഡിക്ക് ഖത്തർ 400 മില്ല്യൻ ഡോളർ ഓഫർ ചെയ്തതായി ആരോപണം. സൺഡേ ടൈംസാണു ഫുട്ബോൾ ലോകത്തെ പിടിച്ച് കുലുക്കിയ ഈ ആരോപണം പുറത്ത് വിട്ടിരിക്കുന്നത്.
2022 ലോകക്കപ്പ് ആതിഥേയത്വം ഖത്തറിനു നൽകുന്ന പ്രഖ്യാപനം 2010ൽ നടത്തുന്നതിനു 3 ആഴ്ച മുംബായിരുന്നു ഈ ഓഫർ. ആരോപണത്തിന്മേൽ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.
ലേലത്തിനു മുംബ് തന്നെ ഖത്തർ അമീറിൻ്റെ ഉടമസ്ഥതയിലുള്ള അൽ ജസീറ ചാനൽ അഥവാ ബി ഇൻ ചാനൽ കളിയുടെ ലൈവ് സംപ്രേഷണത്തിനു 100 മില്ല്യൻ ഡോളറിനു ഫിഫയുമായി ധാരണയായിരുന്നതായും 3 വർഷത്തിനു ശേഷം മറ്റൊരു 480 മില്ല്യൻ ഡോളർ കൂടെ ഫിഫക്ക് ലഭിച്ചതായും സൺ ഡേ ടൈംസ് പറയുന്നുണ്ട്.
അമേരിക്ക, ആസ്ത്രേലിയ, സൗത്ത് കൊറിയ, ജപ്പാൻ എന്നിവരെ പിന്തള്ളിയായിരുന്നു 2010ൽ ലേലത്തിൽ ഖത്തർ നേട്ടം കൊയ്തത്. ഫുട്ബോൾ ലോകത്തെ ആകെ ഇളക്കി മറിച്ചിരിക്കുകയാണു സൺഡേ ടൈംസ് റിപ്പോർട്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa