വ്യാവസായിക മേഖലയിലും സൗദിവത്ക്കരണം നടപ്പാക്കും
സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ വ്യാവസായിക മേഖലകളിലെ തൊഴിലുകൾ സ്വദേശികൾക്ക് മാത്രമായി നിശ്ചയിക്കുന്നതിന് അധികൃതർ ഒരുങ്ങുന്നു. ഇതോടനുബന്ധിച്ച് തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ കിഴക്കൻ മേഖല വിഭാഗവും റോയൽ കമ്മീഷൻ ഓഫ് ജുബൈലും ഹ്യുമൻ റിസോഴ്‌സസ് ഡെവലപ്മെന്റ് ഫണ്ടും യോജിച്ച് പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ സംഗമത്തിൽ നടന്ന ഹ്യുമൻ റിസോഴ്‌സസിന്റെയും ട്രെയിനിംഗ് ഒഫിഷ്യൽസിന്റെയും ആദ്യ മീറ്ററിംഗിലാണ് ബന്ധപ്പെട്ടവർ ഇക്കാര്യം അറിയിച്ചത്.
നിരവധി സൗദി യുവാക്കൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം തേടി നടക്കുകയാണെന്നും അത് കൊണ്ട് യുവാക്കളെ തൊഴിൽ മേഖലയിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് തങ്ങളുടെ ലക്‌ഷ്യമെന്നും തൊഴിൽ വകുപ്പ് ഡയറക്ടർ അബ്ദുറഹ്മാൻ അൽ മുഖ്‌ബൽ അറിയിച്ചു.
വ്യാവസായിക മേഖലയിലെ ഏതൊക്കെ ജോലികളിൽ സ്വദേശിവത്ക്കരണം നടത്തണമെന്ന തീരുമാനം താമസിയാതെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa