Monday, September 23, 2024
Top StoriesU A E

യു എ ഇ യിലേക്ക് പത്ത് കൊല്ലത്തെ വിസക്ക് അപേക്ഷിക്കാം

യു എ ഇ യിൽ നിക്ഷേപകർക്കും, സംരംഭകർക്കും, മികച്ച പ്രൊഫഷനലുകൾക്കും ദീർഘ കാല വിസ നൽകാനുള്ള പദ്ധതി യു എ ഇ മന്ത്രിസഭ അംഗീകരിച്ചു. ഇതിനുള്ള അപേക്ഷകൾ ഉടൻ സ്വീകരിച്ചു തുടങ്ങുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു.

നിക്ഷേപകർക്കും, മികച്ച പ്രൊഫഷണലുകൾക്കും ദീർഘകാല വിസകൾ നൽകുന്ന പുതിയ പദ്ധതി ആരംഭിക്കാൻ 2018 നവംബറിൽ യു എ ഇ തീരുമാനമെടുത്തിരുന്നു.

നിക്ഷേപകർക്കു പുറമെ ഡോക്ടർമാർ, എൻജിനീയർമാർ, ഗവേഷണ, സാങ്കേതിക രംഗങ്ങളിൽ വൈദഗ്ധ്യമുള്ളവർ എന്നിവർക്കും 10 കൊല്ലം വരെ കാലാവധിയുള്ള വിസ നൽകാനാണ് തീരുമാനം. യു എ ഇ യിൽ പഠിക്കുന്ന വിദ്ധ്യാർത്ഥികൾക്ക് 5 കൊല്ലവും 10 കൊല്ലവും കാലാവധിയുള്ള വിസകളും അനുവദിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q