സൗദിയിൽ ട്രാഫിക് ഫൈനിനെതിരെ അബ്ഷിറിൽ പരാതി നൽകാം
ഗതാഗത നിയമ ലംഘനത്തിൻ്റെ പേരിൽ നിങ്ങൾക്ക് മേൽ ഏതെങ്കിലും രീതിയിലുള്ള പിഴ ചുമത്തുകയും അത് തെറ്റായ തീരുമാനമാണെന്ന് നിങ്ങൾക്ക് തോന്നുകയും ചെയ്താൽ ഇനി അബ്ഷിർ വഴി പരാതി നൽകാൻ സാധിക്കുന്ന പദ്ധതി ഉടൻ നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
സൗദി ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരമാണു ഈ സൗകര്യം ലഭ്യമാക്കുന്നത്.
ഗതാഗത വകുപ്പിൻ്റെ വിവിധ സേവനങ്ങൾ സാങ്കേതികമായി അപ്ഗ്രേഡ് ചെയ്യുന്നതിൻ്റെ ഭാഗമായാണു പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് ട്രാഫിക് വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു.
അബ്ഷിർ വഴി ഈ സംവിധാനം ലഭ്യമാകുമെന്നും ജനങ്ങൾക്ക് അബ്ഷിർ വഴി പരാതികൾ ബോധ്യപ്പെടുത്താമെന്നും ബസ്സാമി പറഞ്ഞു.
ആദ്യ ഘട്ടത്തിൽ അൽ ഖസീം ഏരിയയിൽ ലഭ്യമാകുന്ന ഈ സംവിധാനം 2019 അവസാനത്തോടെ സൗദിയുടെ എല്ലാ ഭാഗങ്ങളിലും നടപ്പാക്കുമെന്നും ബസ്സാമി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa