തിങ്കളാഴ്‌ച, ജൂൺ 8, 2026
BahrainTop Stories

ബഹ്രൈനിൽ വേഷം മാറി വൈറൽ വീഡിയോ പോസ്റ്റ് ചെയ്തയാളെ അറസ്റ്റ് ചെയ്തു.

മനാമ: വൈറൽ വീഡിയോ പോസ്റ്റ് ചെയ്ത് ശ്രദ്ധ നേടാൻ ശ്രമിച്ചയാളെ ബഹ്രൈൻ പോലീസ് അറസ്റ്റ് ചെയ്തു.

പോലീസ് ഓഫീസറായി വേഷം മാറിയാണു ഇയാൾ വീഡിയോ തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.

വീഡിയോ പോസ്റ്റ് ചെയ്തയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് നിരീക്ഷിച്ചത് പ്രകാരം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ബഹ്രൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്