തിങ്കളാഴ്‌ച, ജൂൺ 8, 2026
BahrainTop Stories

സ്ത്രീകൾക്ക് തൊഴിൽ സാഹചര്യമൊരുക്കുന്ന മികച്ച രണ്ടാമത്തെ രാജ്യം ബഹ്‌റൈൻ

സ്ത്രീകൾക്ക് അനുയോജ്യമായ മികച്ച 10 തൊഴിലിടങ്ങളുടെ ലിസ്റ്റിൽ ബഹ്‌റൈനു രണ്ടാം സ്ഥാനം. ഫോബ്സ് മാസിക തയ്യാറാക്കിയ പട്ടികയിലാണു ബഹ്‌റൈനു രണ്ടാം സ്ഥാനം ലഭിച്ചത്.

ബഹ്‌റൈനിൽ 66 ശതമാനം സ്ത്രീകളും തങ്ങളുടെ തൊഴിൽ സാഹചര്യങ്ങളിൽ സംതൃപ്തരാണെന്നാണു റിപ്പോർട്ട്. അതേ സമയം ജോലി സാഹചര്യങ്ങളിൽ സംതൃപ്തരായ പുരുഷമാർ 62 ശതമാനമാണു.

ലോകത്ത് തൊഴിൽ സാഹചര്യങ്ങളിൽ ഏറ്റവും കൂടുതൽ സംതൃപ്തരായ സ്ത്രീകളിൽ ഒന്നാം സ്ഥാനം ചെക്ക് റിപബ്ളിക്കിനാണു. മൂന്നാം സ്ഥാനം തായ് വാനും, നോർവേയും ഡെന്മാർക്കും നാലും അഞ്ചും സ്ഥാനങ്ങളിലും നിൽക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്