ടുറിസ്റ്റുകളെ ആകർഷിക്കാൻ അബുദാബിയിൽ ഫീസുകളിൽ ഇളവ്
ടൂറിസം പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി അബുദാബി ഡിപാർട്ട്മെൻ്റ് ഒഫ് കൾച്ചറൽ ആൻ്റ് ടൂറിസം ഒരു ഫീസ് ഒഴിവാക്കുകയും മറ്റു ഫീസുകളിൽ ഇളവ് അനുവദിക്കുകയും ചെയ്യും.
അബുദാബി ഗവണ്മെൻ്റിൻ്റെ ഗദാൻ 21 പദ്ധതിയുടെ ഭാഗമായാണിത്. ഇത് പ്രകാരം അബുദാബിയിലെ ഹോട്ടലുകളിലെ ടൂറിസം & മുനിസിപ്പാലിറ്റി ഫീസുകളിൽ ഇളവുണ്ടാകും. അതോടൊപ്പം ലോങ് ടേം താമസക്കാർക്ക് മുനിസ്പ്പാലിറ്റി ഫീസ് പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യും.
ഫീസിളവ് പ്രകാരം ഹോട്ടലുകൾക്ക് അടുത്ത മൂന്ന് വർഷം കൊണ്ട് തന്നെ 1 ബില്ല്യൻ ദിർഹമിൻ്റെ മൂലധന വർധനവുണ്ടാകുമെന്നാണു അധികൃതരുടെ പ്രതീക്ഷ.
ഫീസുകളിലെ ഇളവുകൾ അബുദാബിയിലെ ടൂറിസം കംബനികൾക്കും വലിയ പ്രചോദനമാകുകയും ടൂറിസ്റ്റുകളുടെ ഒഴുക്കിനു വഴിയൊരുക്കുകയും ചെയ്യുമെന്നാണു അധികൃതരുടെ കണക്ക് കൂട്ടൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa