Sunday, September 22, 2024
Saudi ArabiaTop Stories

മിനിറ്റുകൾ കൊണ്ട് ഹജ്ജ്-ഉംറ വിസകൾ ലഭിക്കുന്ന സംവിധാനം വരുന്നു

ഏതാനും മിനിറ്റുകൾക്കുള്ളിൽ ഹജ്ജ്-ഉംറ വിസകൾ ഇ-പോർട്ടൽ വഴി ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഉടൻ നടപ്പാകുമെന്ന് സൗദി ഹജ്ജ്&ഉംറ മന്ത്രിയുടെ അഡ്വൈസറും ഹജ്ജ്&ഉംറ ഇലക്ട്രോണിക് പ്ളാറ്റ്ഫോം ജനറൽ സൂപർവൈസറുമായ അബ്ദുറഹ്മാൻ ശംസ് അറിയിച്ചു.

സൗദിയുടെ പുറത്ത് നിന്നുള്ളവർക്ക് ഇ-പോർട്ടൽ വഴി ഹജ്ജ്/ഉംറ പാക്കേജുകൾ തെരഞ്ഞെടുക്കാനും വിസ നടപടികൾ പൂർത്തീകരിക്കാനും പദ്ധതി വഴി സാധിക്കും.

വിദേശ തീർത്ഥാടകർക്ക് ഉംറ സർവീസ് കംബനികളെ ഓൺലൈനിൽ ചുരുങ്ങിയ ചെലവിൽ തെരഞ്ഞെടുക്കാൻ സഹായിക്കുന്ന മഖാം പോർട്ടൽ സംവിധാനം നേരത്തെ തന്നെ അധികൃതർ സംവിധാനിച്ചിട്ടുണ്ട്. 1 മില്ല്യനിലധികം പേർ മഖാം പോർട്ടൽ സംവിധാനം ഉപയോഗപ്പെടുത്തുകയും ചെയ്തു.

അടുത്ത് തന്നെ സജീവമാകാൻ പോകുന്ന ഇ പോർട്ടലുകൾ വഴി ഏതാനും നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതോടെ മിനുട്ടുകൾ കൊണ്ട് ഇലക്ട്രോണിക് വിസ ലഭ്യമാക്കുന്നതിനാൽ ഇനി പാസ്പോർട്ടുകൾ സൗദിയുടെ എംബസികളിലേക്ക് അയക്കേണ്ടി വരില്ല.

43 ലക്ഷം ഉംറ വിസകളാണു ഈ ഉംറ സീസണിൽ ഇത് വരെ ഇഷ്യു ചെയ്തത്. വിഷൻ 2030 പദ്ധതി പ്രകാരം3 കോടി തീർത്ഥാടകരെ ഒരു വർഷത്തിൽ സൗദിയിലെത്തിക്കുക എന്നതാണു അധികൃതരുടെ ലക്ഷ്യം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്