തിങ്കളാഴ്‌ച, ജൂൺ 8, 2026
Jeddah

പൊന്നാനിയിൽ യുഡിഫ് ഉജ്വല വിജയം നേടും; പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ എം.എൽ.എ 

ജിദ്ദ: ആസന്നമായ ലോക്സഭാ തെരെഞ്ഞെടുപ്പിൽ പൊന്നാനിയിൽ മത്സരിക്കുന്ന യുഡിഫ് സ്ഥാനാർഥിയായ മുസ്ലിം ലീഗ് നേതാവ് ഇ. ടി. മുഹമ്മദ് ബഷീർ സാഹിബ് ഉജ്വല വിജയം നേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും  കോട്ടക്കൽ മണ്ഡലം എം എൽ എ യുമായ  പ്രൊഫ്. സയ്യിദ് ആബിദ് ഹുസ്സൈൻ തങ്ങൾ പറഞ്ഞു. യുഡിഫ് പ്രവർത്തകർ ഒരുമയോടെ പ്രവർത്തിക്കുന്നതിനാൽ ഇത്തവണ പൊന്നാനിയിൽ ഭൂരിപക്ഷം വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച’ലോക്സഭാ തെരെഞ്ഞെടുപ്പ് മുന്നൊരുക്കവും മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും’ പരിപാടിയിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ യുഡിഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ പ്രവാസികൾ കഴിയുന്നതെല്ലാം ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇന്ത്യ രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നിലനിർത്താൻ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന് പരമാവധി സീറ്റ്  ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

Sadass.jpg
സദസ്സ്

ഷറഫിയ്യ ഷിഫാ ജിദ്ദ ക്ലിനിക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കെഎംസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി ഉത്ഘാടനം ചെയ്തു. കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് കെ.എം മൂസ ഹാജി കോട്ടക്കൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രെട്ടറി അബ്ദുറഹ്മാൻ കല്ലായി മുഖ്യ പ്രഭാഷണം നടത്തി.

കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബുബക്കർ അരിമ്പ്ര, വൈസ് പ്രസിഡന്റ് വി.പി. മുസ്തഫ, നിസാം മമ്പാട്, ഇസ്മായിൽ മുണ്ടക്കുളം ടി.എം.എ റഊഫ് , മലപ്പുറം ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ് വി.പി. ഉനൈസ്, നാസർ കാടാമ്പുഴ, മജീദ് കോട്ടീരി, നാസർ ഒളവട്ടൂർ  തുടങ്ങിയവർ പ്രസംഗിച്ചു.

മലപ്പുറം ജില്ലാ കെഎംസിസി കുടുംബ സുരക്ഷാ പദ്ധതിയുടെ കോട്ടക്കൽ മണ്ഡലം തല ഉത്ഘാടനം  ചെയര്മാൻ  അബ്ദുലത്തീഫ് ചാപ്പനങ്ങാടിക്ക്‌ അപേക്ഷ ഫോറം നൽകി ആബിദ് ഹുസ്സൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു.

മാറാക്കര സി.എച് സെന്റററിനുള്ള സംഭാവന മുകേഷ് പാങ്ങാട്ട് ആബിദ് ഹുസ്സൈൻ തങ്ങൾ എം എൽ എ ക്കു കൈമാറി. മുഹമ്മദ് കല്ലിങ്ങൽ ഖിറാഅത് നടത്തി ജനറൽ സെക്രെട്ടറി നാണി ഇസഹാഖ് മാസ്റ്റർ  സ്വാഗതവും ട്രഷറർ ഇബ്രാഹിം ഹാജി വളാഞ്ചേരി  നന്ദിയും പറഞ്ഞു.

അൻവർ സാദത് കുറ്റിപ്പുറം,മുഹമ്മദലി എരണിയൻ, റസാഖ് വെണ്ടല്ലൂർ, അൻവർ പൂവ്വല്ലൂർ, ടി.ടി ഷാജഹാൻ, പി.പി മൊയ്‌ദീൻ എടയൂർ, മുജീബ് നെയ്യത്തൂർ, സൈനു കോടഞ്ചേരി, ഹംദാൻ ബാബു,സമദലി, ആബിദ് തയ്യിൽ  തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group