റിയാദ് ബുക് ഫെയറിന് ബുധനാഴ്ച തുടക്കം
റിയാദ് ഇന്റർനാഷണൽ ഫുക് ഫെയറിന് ബുധനാഴ്ച ആരംഭം കുറിക്കും. അന്താരാട്ര തലത്തിൽ പ്രസിദ്ധരായ 900 പ്രസാധകരാണ് പുസ്തകോത്സവത്തിൽ സാന്നിദ്ധ്യമറിയിക്കുന്നത്.

ബഹ്‌റൈൻ അതിഥി രാഷ്ട്രമായ പുസ്തക മേളയിൽ 30 ലധികം രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രസാധകരാണു പങ്കെടുക്കുന്നത്. മേള 10 ദിവസം നീണ്ടു നിൽക്കും.
ബുധനാഴ്ച ഉദ്ഘാടനം നിർവ്വഹിക്കപ്പെടുന്ന പുസ്തക മേളയിലേക്ക് വ്യാഴാഴ്ച മുതലാണ് പൊതു ജനങ്ങൾക്ക് പ്രവേശനാനുമതി. രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ് സന്ദർശന സമയം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
