ട്രാഫിക് നിയമ ലംഘനങ്ങൾ തടയാൻ സൗദിയിൽ ഇനി റോബോട്ടുകളും ഡ്രോണുകളും
റിയാദ്: രാജ്യത്തെ ഗതാഗത നിയമ ലംഘനങ്ങൾക്ക് തടയിടാനും റോഡപകടങ്ങൾ കുറക്കാനും അത്യാധുനിക സാങ്കേതിക വിദ്യകൾ ട്രാഫിക് സംവിധാനത്തിൽ പ്രായോഗികവത്ക്കരിക്കുന്നതിനു സൗദി ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഒരുങ്ങുന്നു.
ട്രാഫിക് പോലീസിന്റെ ജോലികൾ നിർവഹിക്കാൻ സാധിക്കുന്ന റോബോട്ടുകളെ നിയമിക്കുന്ന കാലം അതി വിദൂരമല്ലെന്ന് ട്രാഫിക് വിഭാഗം ജനറൽ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി പറഞ്ഞു.
വാഹനാപകടങ്ങൾ കുറക്കുന്നതിനും നിയമ ലംഘനങ്ങൾ പിടി കൂടുന്നതിനും ഗതാഗത വിഭാഗം താമസിയാതെ ഡ്രോണുകളുടെ സഹായവും തേടുമെന്ന് ഗതാഗത വിഭാഗത്തെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa