കുവൈത്തിൽ 35 ദിവസത്തെ അവധി നൽകുന്നതിനെതിരെ ചേംബർ ഓഫ് കൊമേഴ്‌സ്
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 35 ദിവസത്തെ വാർഷികാവധി നൽകാനുള്ള നിയമ ഭേദഗതിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്ന കുവൈത്ത് പാർലമെൻ്റിൻ്റെ തീരുമാനത്തിനെതിരെ ചേംബർ ഓഫ് കൊമേഴ്സ് രംഗത്ത്.
നിയമം പ്രാബല്യത്തിൽ വരുന്നതോടെ തൊഴിലുടമകൾക്കുണ്ടാകുന്ന നഷ്ടങ്ങൾ ചൂണ്ടിക്കാണിച്ചാണു ചേംബർ ഓഫ് കൊമേഴ്സ് പ്രതിഷേധ സ്വരമുയർത്തിയിട്ടുള്ളത്. 35 ദിവസത്തിനു പുറമേ വാരാന്ത്യ അവധി ദിനങ്ങളടക്കം 40 ദിവസമായിരിക്കും ഒരു വർഷം തൊഴിലാളിക്ക് ലഭിക്കുക.
അതേ സമയം സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികൾക്ക് കൂടുതൽ പെയ്ഡ് ലീവ് അനുവദിക്കുന്നത് വഴി ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിനു സ്വദേശികളെ ജോലിക്ക് നിയമിക്കാൻ തൊഴിലുടമകളെ പ്രേരിപ്പിക്കുന്നതിനു പുതിയ നടപടി സഹായകരമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa