രണ്ട് കമ്പനികളുടെ തേൻ ഉത്പന്നങ്ങൾ ഒമാനിൽ നിരോധിച്ചു
തേനിൻ്റെ ഗുണ നിലവാരം പുലർത്താത്തതിനാൽ രണ്ട് രാജ്യങ്ങളിൽ നിന്നുള്ള തേൻ ഉത്പന്നങ്ങൾ ഒമാനിൽ നിരോധിച്ചു.
ജോർദാനിയൻ ഉത്പന്നമായ റോയൽ ഗോൾഡൻ വെയിൽസ് ഹണി, സൗദി ഉത്പന്നമായ ഷിഫ ഹണി എന്നിവയാണു നിരോധിച്ചത്.
2016 ജനുവരിയിൽ പാക്ക് ചെയ്ത് 2021 ജനുവരിയിൽ എക്സ്പയർ ആകുന്ന 450 ഗ്രാമിൻ്റെ തേനും 2018 സെപ്തംബറിൽ ഉത്പാദിപ്പിച്ച് 2023 ആഗസ്ത് അവസാനം എക്സ്പയർ ആകുന്ന 3 കിലോയുടെ തേനുമാണു തേനിൻ്റെ ഗുണ നിലവാരം പുലർത്താത്തത്.
പൊതു ജനാരോഗ്യം കണക്കിലെടുത്ത് ഒമാനിലെ മുഴുവൻ വിപണികളിൽ നിന്നും ഇവ പിൻ വലിക്കണമെന്ന് പബ്ളിക് അതോറിറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa