ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് യുവതികളെ കൂട്ടത്തോടെ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

ഹൈദരാബാദിൽ നിന്ന് കുവൈത്തിലേക്ക് 26 യുവതികളെ കടത്താനുള്ള ശ്രമം അധികൃതർ പരാജയപ്പെടുത്തി.

എമിഗ്രേഷൻ പരിശോധനയിൽ ഇവരുടേത് വ്യാജ വിസകളാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടുകയായിരുന്നു. കുവൈത്തിൽ വലിയ തുക ശംബളം വാഗ്ദാനം ചെയ്ത് ഒരു ഏജൻ്റ് ഇവരിൽ നിന്ന് പണം വാങ്ങി വ്യാജ വിസയിൽ കടത്താൻ ശ്രമിക്കുകയായിരുന്നു.

ഹൈദരാബാദിൽ നിന്ന് കഴിഞ്ഞ മാസങ്ങളിൽ ഇത്തരത്തിൽ നിരവധി അനുഭവങ്ങളാണു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ബ്യൂട്ടീഷൻ ജോലിക്കെന്ന് പറഞ്ഞ് ഗാർഹിക ജോലികൾക്ക് നിരവധി യുവതികളെയാണു മനുഷ്യക്കടത്ത് സംഘം കുവൈത്തിലേക്ക് കയറ്റി അയച്ചിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്