സൗദി വാട്ടർ ഫോറം 2019 നു ഞായറാഴ്ച തുടക്കം
സൗദി വാട്ടർ ഫോറം 2019 നു ഞായറാഴ്ച റിയാദിൽ തുടക്കമാകും. രാജ്യത്തിൻ്റെ ജല സമ്പത്ത് വര്‍ധിപ്പിക്കുന്നതിനും ഉപഭോഗം കുറക്കുന്നതിനും ലക്ഷ്യമാക്കിയുള്ള സമ്മേളനത്തിനു റിയാദ് ഫെയര്‍ മോണ്ട് ഹോട്ടൽ വേദിയാകും.
ജല ഉപഭോഗം കുറക്കുന്നതിനുള്ള മാർഗങ്ങളും കൂടുതല്‍ ജല സാന്നിധ്യമുള്ള ഏരിയകൾ കണ്ടെത്തലും ഫോറം ലക്ഷ്യമിടുന്നുണ്ട്. ജല ഉപഭോഗം കുറക്കുന്നതിനു സഹായിക്കുന്ന ആധുനിക സംവിധാനങ്ങൾ പരിചയപ്പെടുത്തുന്ന എക്സിബിഷൻ ഫോറത്തിൻ്റെ പ്രധാന ആകര്‍ഷണമാണ്. ആഗോള താപനവും ഫോറത്തിൽ ചർച്ചക്ക് വിധേയമാകും.
കടൽ ജലം ശുദ്ധീകരിച്ചാണു സൗദിയിലെ വിവിധ ആവശ്യങ്ങള്‍ക്കുള്ള ജലത്തിന്റെ ഭൂരിഭാഗവും എത്തുന്നത്. ആഗോള തലത്തിൽ തന്നെ ഏറ്റവും കൂടുതല്‍ ജലം ഉപയോഗിക്കുന്ന രാജ്യങ്ങളിൽ സൗദി ഇടം പിടിച്ചിട്ടുണ്ട്.
പ്രമുഖ അന്താരാഷ്ട്ര കംബനികൾ ഫോറത്തിൽ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. നേരത്തെ രെജിസ്റ്റർ ചെയ്യുന്നവര്‍ക്ക് മാത്രമാണു പ്രവേശനം അനുവദിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa