തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

കേരളത്തിലേക്കടക്കമുള്ള 92 വിമാന സർവീസുകൾ ഒമാൻ എയർ റദ്ദാക്കി

മസ്കത്ത്: കേരളത്തിലേക്കടക്കമുള്ള നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു. എത്യോപ്യൻ വിമാനാപകടത്തിനു പിറകെ ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണു സര്‍വീസുകള്‍ റദ്ദാക്കിയത്. ആകെ 92 സർവീസുകളാണു ഒമാൻ എയർ ഇത് വരെ റദ്ദാക്കിയത്.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ 56 സര്‍വീസുകള്‍ റദ്ദാക്കുമെന്നാണ് കമ്പനി നേരത്തെ അറിയിച്ചതിനു പുറമേ ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 36 സര്‍വീസുകള്‍ കൂടി റദ്ദാക്കുമെന്നാണു റിപ്പോർട്ട്.

ഇതനുസരിച്ച് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മസ്കത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഓരോ സര്‍വീസുകൾ റദ്ദാകും. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് മറ്റ് വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം അധികൃതർ ഒരുക്കിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്