ന്യൂസിലാൻ്റ് ഭീകരാക്രമണ പശ്ചാത്തലത്തിൽ മുസ്ലിം കുടിയേറ്റക്കാരെ ആക്ഷേപിച്ച ആസ്ത്രേലിയൻ സെനറ്ററുടെ തലയിൽ യുവാവ് മുട്ട ഉടച്ചു
ന്യൂസിലാൻ്റ് ഭീകരാക്രമണ പശ്ചാത്തലത്തിൽ മുസ്ലിം കുടിയേറ്റക്കാരെ അധിക്ഷേപിച്ച ആസ്ത്രേലിയ സെനറ്റർ ഫ്രേസർ അന്നിംഗിൻ്റെ തലയിൽ യുവാവ് മുട്ട ഉടച്ചു.
17 കാരനായ യുവാവ് സെനറ്ററുടെ തലക്ക് മുട്ട കൊണ്ട് കുത്തുന്നതും സെനറ്റർ തിരിഞ്ഞ് നിന്ന് യുവാവിനെ മർദ്ദിക്കുന്നതും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
സെനറ്റർ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണു യുവാവ് മുട്ടയുമായി വന്ന് തലക്ക് ഇടിച്ചത്. കയ്യിൽ കരുതിയ മൊബൈലിൽ യുവാവ് രംഗം ഷൂട്ട് ചെയ്യുന്നതും കാണാമായിരുന്നു.
യുവാവിനെ അറസ്റ്റ് ചെയ്ത വിക്ടോറിയ പോലീസ് പിന്നീട് വിട്ടയക്കുകയും കൂടുതൽ അന്വേഷണങ്ങൾ പിന്നീട് നടക്കുമെന്ന് അറിയിക്കുകയും ചെയ്തു.
ന്യൂസിലാൻ്റിൽ ഭീകരാക്രമണമുണ്ടായതിനു പിറകെ ഇതിനു കാരണം ന്യൂസിലാൻ്റിൽ കുടിയേറിയ മുസ്ലിംകളാണെന്ന് കുടിയേറ്റ വിരുദ്ധനായ സെനറ്റർ പറഞ്ഞിരുന്നു. മുസ്ലിംകളെ ആസ്ത്രേലിയയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് ഇയാൾ നേരത്തെ പാർലമെൻ്റിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
