ഖത്തറിൽ പൊതു ഗതാഗതത്തിനു എകീകൃത ടിക്കറ്റ് സംവിധാനം വരുന്നു
ഖത്തറിലെ പൊതു ഗതാഗതത്തിനു ഏകീകൃത ടിക്കറ്റ് സംവിധാനം നിലവിൽ വരുന്നു. 2020 ൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമെന്നാണു റിപ്പോർട്ടുകൾ.
കർവ ടാക്സി-ബസ്, ദോഹ മെട്രൊ, ലുസൈൽ ലൈറ്റ് ട്രാൻസിറ്റ്, തുടങ്ങിയവയിലേക്കുള്ള ടിക്കറ്റുകൾ സ്മാർട്ട് ഫോണുകളിലൂടെയും ആപിൾ വാച്ചിലൂടെയുമെല്ലാം എടുക്കാൻ സാധിക്കും.
ഖത്തറിലെ പൊതു ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനാണു അധികൃതരുടെ പദ്ധതി. പബ്ളിക് ട്രാൻസ്പോർട്ട് സംവിധാനങ്ങൾ വ്യാപകമാകുന്നതോടെ നിരത്തുകളിലെ സ്വകാര്യ വാഹനങ്ങളുടെ സാന്നിദ്ധ്യം കുറക്കുകയും അത് വഴി അന്തരീക്ഷ മലിനീകരണം കുറക്കുകയുമെല്ലാം പദ്ധതി വഴ് ലക്ഷ്യമാക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa