Tuesday, September 24, 2024
BahrainTop Stories

167 പ്രതിഷേധക്കാർക്ക് ബഹ്രൈനിൽ ജയിൽ ശിക്ഷ

ബഹ്രൈനിൽ 2017 ൽ ശിയാ വിഭാഗക്കാരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത 167 പേർക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. 6 മാസം മുതൽ 10 വർഷം വരെ കാലയളവുകളിലാണു തടവ് ശിക്ഷ വിധിച്ചിട്ടുള്ളത്.

56 പേർക്ക് 10 വർഷം തടവും ബാക്കിയുള്ളവരിൽ ഭൂരിപക്ഷം പേർക്കും 1 വർഷത്തെ തടവുമാണു ശിക്ഷ വിധിച്ചത്.

പോലീസ് ഉദ്യോഗസ്ഥരെയും നിരപരാധികളെയും അക്രമിച്ചതാണു ഇവർക്കെതിരെയുള്ള കുറ്റം. ശിയാ വിഭാഗം ഭരണ കക്ഷിയായ സുന്നി വിഭാഗത്തിനെതിരെ സംഘടിതമായി നടത്തിയ പ്രതിഷേധങ്ങൾ അക്രമങ്ങളിലേക്ക് വഴി മാറിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്