ആറ് മാസത്തിനുള്ളിൽ സൗദിയിൽ ഉംറ നിർവഹിക്കാനെത്തിയത് 43 ലക്ഷം വിദേശ തീർഥാടകർ
കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 43 ലക്ഷത്തിലധികം വിദേശ തീർഥാടകർ സൗദിയിൽ വിശുദ്ധ ഉംറ നിർവ്വഹിക്കാനെത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ഈ സീസണിൽ ഇത് വരെയായി 48 ലക്ഷം ഉംറ വിസകളാണ് ഇഷ്യു ചെയ്‌തത്. കര മാർഗ്ഗവും വ്യോമ മാർഗ്ഗവും കടൽ മാർഗ്ഗവും തീർത്ഥാടകർ വിശുദ്ധ ഭൂമികളിലെത്തിച്ചേർന്നു.
ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് പാകിസ്ഥാനിൽ നിന്നാണ്. തൊട്ട് പിറകെ യഥാക്രമം ഇന്തോനേഷ്യയും ഇന്ത്യയും ഈജിപ്തും തുർക്കിയും യമനും മലേഷ്യയും അൾജീരിയയും ജോർദ്ദാനും ഇറാഖും കൂടുതൽ തീർത്ഥാടകരെ അയച്ചു.
ഉംറ വിസ നടപടിക്രമങ്ങൾ ഇലക്ട്രോണിക് ആക്കിയും സർവീസ് കമ്പനികളെ തീർഥാടകർക്ക് തന്നെ സെലക്ട് ചെയ്യാനുള്ള ഓപ്‌ഷനുകൾ നൽകിയും ഉംറ പ്ലസ് ടൂറിസം പദ്ധതി നടപ്പാക്കിയുമെല്ലാം കൂടുതൽ തീർഥാടകരെ സൗദിയിലെത്തിക്കാൻ ഒരുങ്ങുകയാണു അധികൃതർ. വിഷൻ 2030 പദ്ധതി പ്രകാരം ഒരു സീസണിൽ മാത്രം 3 കോടി തീർഥാടകരെ രാജ്യത്തെത്തിക്കുകയാണു ലക്ഷ്യം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa